Wednesday, March 20, 2024

Phone Book Application

Phone Book Application

Name Phone Number Action

Sunday, July 3, 2022

25 Questions on Kerala Renaissance - 04

1. 1946 ഡിസംബർ 20 -ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം?

(എ) കയ്യൂർ സമരം 
(ബി) കരിവെള്ളൂർ സമരം 
(സി) വൈക്കം സത്യാഗ്രഹം 
(ഡി) പാലിയം സത്യാഗ്രഹം 

ഉത്തരം :(ബി) കരിവെള്ളൂർ സമരം

2. ആരാണ് കുഞ്ഞൻ പിള്ളയെ തൈക്കാട് അയ്യയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ?
(എ) മക് ഗ്രിഗർ 
(ബി) പ്രൊഫ.സുന്ദരം പിള്ള 
(സി) വൈകുണ്ഠസ്വാമി 
(ഡി) നാരായണ ഗുരു 

ഉത്തരം :(ബി) പ്രൊഫ.സുന്ദരം പിള്ള 

3. വൈക്കം സത്യാഗ്രഹക്കാലത്ത് യാഥാസ്ഥിതികരുമായി ഗാന്ധിജി ചർച്ച നടത്തിയ മന?
(എ) ഇണ്ടൻ തുരുത്തി മന 
(ബി) താഴത്ത് മന 
(സി) ഏലംകുളം മന 
(ഡി) വരിക്കാശ്ശേരി മന 

ഉത്തരം :(എ) ഇണ്ടൻ തുരുത്തി മന 

4. താഴെക്കൊടുത്തിരിക്കുന്നതിൽ തൈക്കാട് അയ്യയുടെ രചന അല്ലാത്തത്?
(എ) പഴനി വൈഭവം 
(ബി) കാശി മാഹാത്മ്യം 
(സി) ബ്രഹ്മോത്തരകാണ്ഡം 
(ഡി) ഉച്ചി പഠിപ്പ് 

ഉത്തരം :(ഡി) ഉച്ചി പഠിപ്പ് 


5. ആരുടെ മാതാവാണ് ളേച്ചി ?
(എ) അബ്രഹാം മൽപ്പാൻ 
(ബി) അയ്യങ്കാളി 
(സി) ജോൺ ജോസഫ് 
(ഡി) പൊയ്കയിൽ യോഹന്നാൻ 

ഉത്തരം :(ഡി) പൊയ്കയിൽ യോഹന്നാൻ 

6. തക്കല പീർ മുഹമ്മദ്, മക്കടി ലബ്ബ, ഫാദർ പേട്ടയിൽ, ഫെർണാണ്ടസ്, സൂര്യനാരായണ അയ്യർ, പ്രകാശയോഗിനി അമ്മ എന്നിവർ ആരുടെ ശിഷ്യരായിരുന്നു?
(എ) ചട്ടമ്പിസ്വാമികൾ 
(ബി) തൈക്കാട് അയ്യ 
(സി) നാരായണ ഗുരു 
(ഡി) ആലത്തൂർ സ്വാമി 

ഉത്തരം :(ബി) തൈക്കാട് അയ്യ 

7. കയ്യൂർ സമരകാലത്ത് പ്രക്ഷോഭകരിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയതിനെത്തുടർന്ന് മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ?
(എ) വേലായുധൻ 
(ബി) സുബ്ബരായൻ 
(സി) രാഘവൻ 
(ഡി) ശങ്കുപ്പിള്ള 

ഉത്തരം : (ബി) സുബ്ബരായൻ 

8. ഗാന്ധിജി കേരളം സന്ദർശിച്ച വർഷങ്ങൾ ?
(എ) 1920,1925,1927,1934,1936
(ബി) 1920,1924,1927,1934,1937
(സി) 1920,1925,1927,1934,1937
(ഡി) 1920,1925,1927,1935,1937

ഉത്തരം : (സി) 1920,1925,1927,1934,1937

9. താഴെക്കൊടുത്തിരിക്കുന്നവയിൽ അയ്യാ വൈകുണ്ഠരുമായി ബന്ധപ്പെട്ടത് ?
(എ) പ്രീതിഭോജനം 
(ബി) സമപന്തിഭോജനം 
(സി) മിശ്രഭോജനം 
(ഡി) പന്തിഭോജനം 

ഉത്തരം :(ബി) സമപന്തിഭോജനം 

10. നീലേശ്വരം നാടുവാഴിക്കെതിരെ നടത്തിയ ജനകീയ മുന്നേറ്റം ഏത്?
(എ) കയ്യൂർ സമരം 
(ബി) കരിവെള്ളൂർ സമരം 
(സി) ചീമേനി സമരം 
(ഡി) പാലിയം സത്യാഗ്രഹം 

ഉത്തരം :(എ) കയ്യൂർ സമരം

11. ആരുടെ ഗുരുവായിരുന്നു ശ്രീ സച്ചിദാനന്ദ സ്വാമികൾ?
(എ) ചട്ടമ്പിസ്വാമികൾ 
(ബി) തൈക്കാട് അയ്യ 
(സി) നാരായണ ഗുരു 
(ഡി) ആലത്തൂർ ശിവയോഗി 

ഉത്തരം : (ബി) തൈക്കാട് അയ്യ 

12. ആരുടെ ജീവിത പങ്കാളിയായിരുന്നു ടി.പി.ലക്ഷ്മി അമ്മ?
(എ) കെ.കേളപ്പൻ 
(ബി) എ.കെ.ഗോപാലൻ 
(സി) തൈക്കാട് അയ്യ 
(ഡി) ആലത്തൂർ ശിവയോഗി 

ഉത്തരം : (എ) കെ.കേളപ്പൻ

13. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന ചലച്ചിത്രത്തിന്ടെ പ്രമേയം ഏത് സമരമാണ്?
(എ) കരിവെള്ളൂർ സമരം 
(ബി) കയ്യൂർ സമരം 
(സി) തോൽവിറക് സമരം 
(ഡി) പാലിയം സത്യാഗ്രഹം 

ഉത്തരം :(ബി) കയ്യൂർ സമരം

14. ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ് തൈക്കാട് അയ്യയെ തൈക്കാട് റെസിഡൻസി മാനേജരായി നിയമിച്ചത്?
(എ) സ്വാതി തിരുനാൾ 
(ബി) ആയില്യം തിരുനാൾ 
(സി) മൂലം തിരുനാൾ 
(ഡി) ഉത്രം തിരുനാൾ 

ഉത്തരം : (ബി) ആയില്യം തിരുനാൾ 

15. ഏത് പ്രദേശമാണ് 1936-ൽ വൈദ്യുതി സമരത്തിന് വേദിയായത്? 
(എ) തിരുവിതാംകൂർ 
(ബി) കൊച്ചി 
(സി) മലബാർ 
(ഡി) മൈസൂർ 

ഉത്തരം :(ബി) കൊച്ചി 

16. പണ്ടാരം പിള്ളയാർ, കൊളച്ചൽ സുബ്ബയ്യ, താമരക്കുളം ഹരിഗോപാലൻ എന്നിവർ ആരുടെ ശിഷ്യരായിരുന്നു?
(എ) ചട്ടമ്പിസ്വാമികൾ 
(ബി) തൈക്കാട് അയ്യ 
(സി) നാരായണ ഗുരു 
(ഡി) വൈകുണ്ഠ സ്വാമി 

ഉത്തരം : (ഡി) വൈകുണ്ഠ സ്വാമി 

17. 1938 -ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രെസിഡന്റായ സാമൂഹിക പരിഷ്‌കർത്താവ്?
(എ) കെ.കേളപ്പൻ 
(ബി) എ.കെ.ഗോപാലൻ 
(സി) ഇ.എം.എസ്.
(ഡി) കെ.പി.കേശവമേനോൻ 

ഉത്തരം:(എ) കെ.കേളപ്പൻ 

18. തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മീഷണറുടെ നിയമനത്തിന് കാരണമായ പ്രക്ഷോഭം?
(എ) പൗരസമത്വവാദ പ്രക്ഷോഭം 
(ബി) നിവർത്തന പ്രക്ഷോഭം 
(സി) രാജധാനി മാർച്ച് 
(ഡി) ഉത്തരവാദഭരണ പ്രക്ഷോഭം 

ഉത്തരം :(ബി) നിവർത്തന പ്രക്ഷോഭം 

19. തിരുവനന്തപുരം കേന്ദ്രമായ അയ്യാ മിഷൻ പ്രവർത്തിക്കുന്നത് ആരുടെ സ്മരണാർഥമാണ്?
(എ) അയ്യാ വൈകുണ്ഠർ 
(ബി) തൈക്കാട് അയ്യാ 
(സി) കെ.അയ്യപ്പൻ 
(ഡി) അയ്യങ്കാളി 

ഉത്തരം : (ബി) തൈക്കാട് അയ്യാ 

20. തിരുവിതാംകൂറിലെ മുലക്കരം എന്ന അനാചാരത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വനിത?
(എ) നങ്ങേലി 
(ബി) ദേവയാനി 
(സി) കാർത്യായനി 
(ഡി) ചിന്നമ്മ 

ഉത്തരം : (എ) നങ്ങേലി 

21. 1946 നവംബർ 15 -ന് നടന്ന സമരം?
(എ) തോൽവിറക് സമരം 
(ബി) കരിവെള്ളൂർ സമരം 
(സി) പാലിയം സമരം 
(ഡി) കയ്യൂർ സമരം 

ഉത്തരം : (എ) തോൽവിറക് സമരം 

22. കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദൻ എന്നിവരുമായി ബന്ധപ്പെട്ട സത്യാഗ്രഹം?
(എ) വൈക്കം സത്യാഗ്രഹം 
(ബി) ഗുരുവായൂർ സത്യാഗ്രഹം 
(സി) തിരുവാർപ്പ് സത്യാഗ്രഹം 
(ഡി) ശുചീന്ദ്രം സത്യാഗ്രഹം 

ഉത്തരം :(എ) വൈക്കം സത്യാഗ്രഹം 

23. വൈക്കം സത്യാഗ്രഹം പിൻവലിച്ച തീയതി?
(എ) 1924 നവംബർ 23 
(ബി) 1925 മാർച്ച് 30 
(സി) 1924 മാർച്ച് 30 
(ഡി) 1925 നവംബർ 23 

ഉത്തരം : (ഡി) 1925 നവംബർ 23 


24. എവിടെയാണ് 1905 -ൽ വക്കം മൗലവി സ്വദേശാഭിമാനി പ്രസ് സ്ഥാപിച്ച് അതേ പേരിൽ പത്രം  ആരംഭിച്ചത്?
(എ) അഞ്ചുതെങ്ങ് 
(ബി) വക്കം 
(സി) തിരുവനന്തപുരം 
(ഡി) നെയ്യാറ്റിൻകര 

ഉത്തരം :(എ) അഞ്ചുതെങ്ങ്

25. അയ്യാ വൈകുണ്ഠരുടെ സമാധി എവിടെയാണ്?
(എ) സ്വാമിത്തോപ്പ് 
(ബി) പന്മന 
(സി) തൈക്കാട് 
(ഡി) പെരുന്ന 

ഉത്തരം : (എ) സ്വാമിത്തോപ്പ് 

25 Questions on Kerala Renaissance - 03

 1. 1890-ൽ കൊച്ചിയിൽ മുഹമ്മദീയ പ്രസ് സ്ഥാപിച്ചത്?
(എ) മമ്പുറം തങ്ങൾ 
(ബി) മക്തി തങ്ങൾ 
(സി) വക്കം മൗലവി 
(ഡി) കുഞ്ഞഹമ്മദ് ഹാജി 

ഉത്തരം : (ബി) മക്തി തങ്ങൾ 

2. ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്?
(എ) ടി.രാമറാവു 
(ബി) കൃഷ്ണസ്വാമി റാവു 
(സി) വി.പി.മാധവറാവു 
(ഡി) ശങ്കരസുബ്ബയ്യർ 

ഉത്തരം : (ഡി) ശങ്കരസുബ്ബയ്യർ 


3. വാഗ്ഭടാനന്ദൻ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചത് എവിടെയാണ് ?
(എ) ആലുവ 
(ബി) കണ്ണൂർ 
(സി) കല്ലായി 
(ഡി) തലശേരി 

ഉത്തരം :(സി) കല്ലായി

4. മനസ്സിന്റെ ശാന്തി  സ്വർഗ്ഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വർഗ്ഗനരകാദികളില്ല - ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) അയ്യാവഴി 
(ബി) ആനന്ദമതം 
(സി) ഹഠയോഗം 
(ഡി) യോഗവിദ്യ 

ഉത്തരം :(ബി) ആനന്ദമതം

5. ശുചീന്ദ്രം ക്ഷേത്രത്തിൽ തേർ വലിച്ച സംഭവം ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) അയ്യാ വൈകുണ്ഠർ 
(ബി) ചട്ടമ്പി സ്വാമികൾ 
(സി) തൈക്കാട് അയ്യ 
(ഡി) നാരായണ ഗുരു 

ഉത്തരം :(എ) അയ്യാ വൈകുണ്ഠർ 

6. വൈക്കം സത്യാഗ്രഹം അവസാനിക്കുന്ന സമയത്ത് തിരുവിതാംകൂർ ദിവാൻ?
(എ) എം.ഇ.വാട്സ് 
(ബി) ടി.രാഘവയ്യ 
(സി) പി.രാജഗോപാലാചാരി 
(ഡി) മുഹമ്മദ് ഹബീബുള്ള 

ഉത്തരം :(എ) എം.ഇ.വാട്സ് 

7. വിമോചനസമരകാലത്ത് ക്രിസ്റ്റഫേഴ്സ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
(എ) ആർ.ശങ്കർ 
(ബി) ഫാദർ വടക്കൻ 
(സി) മന്നത്ത് പദ്മനാഭൻ 
(ഡി) പി.ടി.ചാക്കോ 

ഉത്തരം : (ബി) ഫാദർ വടക്കൻ

8. കന്നഡ സാഹിത്യകാരൻ 'നിരഞ്ജനയുടെ ചിരസ്മരണ' എന്ന നോവലിന്റെ പ്രമേയമായ കേരള ചരിത്രത്തിലെ സംഭവം?
(എ) കയ്യൂർ സമരം 
(ബി) കരിവെള്ളൂർ സമരം 
(സി) ചീമേനി സമരം 
(ഡി) വൈക്കം സത്യാഗ്രഹം 

ഉത്തരം : (എ) കയ്യൂർ സമരം 

9. പെരുമാൾ നായിഡു, ഗാന്ധിരാമൻ പിള്ള എന്നിവരുമായി ബന്ധപ്പെട്ട സത്യാഗ്രഹം?
(എ) വൈക്കം സത്യാഗ്രഹം 
(ബി) പാലിയം സത്യാഗ്രഹം 
(സി) ശുചീന്ദ്രം സത്യാഗ്രഹം 
(ഡി) തിരുവാർപ്പ് സത്യാഗ്രഹം 

ഉത്തരം : (സി) ശുചീന്ദ്രം സത്യാഗ്രഹം

10. അയ്യാ വൈകുണ്ഠരുടെ മോചനത്തിന് തിരുവിതാംകൂർ രാജാവിനെ ഉപദേശിച്ചതാര്?
(എ) ചട്ടമ്പി സ്വാമികൾ 
(ബി) തൈക്കാട് അയ്യ 
(സി) നാരായണ ഗുരു 
(ഡി) ആലത്തൂർ ശിവയോഗി 

ഉത്തരം : (ബി) തൈക്കാട് അയ്യ 

11. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ബഹുമതിയാണ് കെ.കേളപ്പൻ നിരസിച്ചത്?
(എ) പദ്മവിഭൂഷൺ 
(ബി) പദ്മഭൂഷൺ 
(സി) പദ്മശ്രീ 
(ഡി) ഭാരത് കേസരി 

ഉത്തരം:(സി) പദ്മശ്രീ 

12. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയാഭിമുഖ്യത്തിൽ കേരളത്തിൽ നടന്ന ആദ്യ സമരം?
(എ) വൈക്കം സത്യാഗ്രഹം 
(ബി) ഗുരുവായൂർ സത്യാഗ്രഹം 
(സി)  തിരുവാർപ്പ് സത്യാഗ്രഹം 
(ഡി)  ശുചീന്ദ്രം സത്യാഗ്രഹം

ഉത്തരം :(എ) വൈക്കം സത്യാഗ്രഹം

13. ടി.കൃഷ്ണൻ, കെ.കുഞ്ഞിക്കണ്ണൻ എന്നിവർ വെടിവയ്പ്പിൽ മരിച്ചത് ഏത് സമരത്തിലാണ്?
(എ) കയ്യൂർ സമരം 
(ബി) ചീമേനി സമരം 
(സി) തോൽവിറക് സമരം 
(ഡി) കരിവെള്ളൂർ സമരം 

ഉത്തരം : (ഡി) കരിവെള്ളൂർ സമരം 

14. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സഹധർമിണി?
(എ) വെളുമ്പി 
(ബി) ചിരുത 
(സി) കാളി 
(ഡി) ഭാനുമതി 

ഉത്തരം:(എ) വെളുമ്പി

15. കേരളത്തിലെ ഏത് പട്ടണത്തിലാണ് ഇ.വി.രാമസ്വാമി നായ്ക്കരുടെ പ്രതിമ കാണാൻ സാധിക്കുന്നത്?
(എ) അങ്കമാലി 
(ബി) വൈക്കം 
(സി) കോഴിക്കോട് 
(ഡി) ആലുവ 

ഉത്തരം :(ബി) വൈക്കം

16. 1852 -ൽ മംഗലത്ത് ഇടയ്ക്കാട് എന്ന സ്ഥലത്ത് ശിവക്ഷേത്രം സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്?
(എ) നാരായണ ഗുരു 
(ബി) ചട്ടമ്പിസ്വാമികൾ 
(സി) തൈക്കാട് അയ്യ 
(ഡി) ആറാട്ടുപുഴ വേലായുധപ്പണിക്കർ 

ഉത്തരം:(ഡി) ആറാട്ടുപുഴ വേലായുധപ്പണിക്കർ 

17. എവിടെനിന്നാണ് എം.ഇ.നായിഡു സവർണജാഥ ആരംഭിച്ചത്?
(എ) നാഗർകോവിൽ 
(ബി) വൈക്കം 
(സി) അങ്കമാലി 
(ഡി) വർക്കല 

ഉത്തരം : (എ) നാഗർകോവിൽ

18. 1721 ഏപ്രിൽ 15 -ലെ ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് സംഘത്തിന്റെ നേതാവ്?
(എ) ഗിഫോർഡ് 
(ബി) കൊനോലി 
(സി) മക്ഗ്രിഗർ 
(ഡി) മൺറോ 

ഉത്തരം :(എ) ഗിഫോർഡ് 

19. താഴെക്കൊടുത്തിരിക്കുന്നവയിൽ കർഷക സമരം അല്ലാത്തത്?
(എ) കരിവെള്ളൂർ സമരം 
(ബി) കയ്യൂർ സമരം 
(സി) ചീമേനി സമരം 
(ഡി) പാലിയം സമരം 

ഉത്തരം :(ഡി) പാലിയം സമരം 

20. അയ്യങ്കാളിയുടെ നേതൃത്വത്തിൽ ചന്ത ലഹള നടന്ന സ്ഥലം?
(എ) വെങ്ങാനൂർ 
(ബി) പെരിനാട് 
(സി) ഊരൂട്ടമ്പലം 
(ഡി) നെടുമങ്ങാട് 

ഉത്തരം : (ഡി) നെടുമങ്ങാട് 

21. പി.എസ്.പി. യുടെ മുഖപത്രമായിരുന്ന സമദർശിയുടെ പത്രാധിപരായിരുന്നത്?
(എ) കെ.കേളപ്പൻ 
(ബി) എ.ആർ.മേനോൻ 
(സി) ഇ.എം.എസ്.
(ഡി) കെ.പി.കേശവമേനോൻ 

ഉത്തരം :(എ) കെ.കേളപ്പൻ

22. 1940 സെപ്റ്റംബർ 15-ന് നടന്ന സമരം?
(എ) കയ്യൂർ സമരം 
(ബി) കരിവെള്ളൂർ സമരം 
(സി) മൊറാഴ സമരം 
(ഡി) ചീമേനി സമരം 

ഉത്തരം :(സി) മൊറാഴ സമരം

23. സുബ്ബരായപ്പണിക്കർ ഏത് പേരിലാണ് കേരള ചരിത്രത്തിൽ പ്രസിദ്ധനായത്?
(എ) വാഗ്ഭടാനന്ദൻ 
(ബി) ചട്ടമ്പിസ്വാമികൾ 
(സി) തൈക്കാട് അയ്യ 
(ഡി) ആലത്തൂർ ശിവയോഗി 

ഉത്തരം :(സി) തൈക്കാട് അയ്യ 

24. പൗരസമത്വവാദ പ്രക്ഷോഭത്തിന്‌ വേദിയായത്?
(എ) തിരുവിതാംകൂർ 
(ബി) കൊച്ചി 
(സി) മലബാർ 
(ഡി) കോലത്തുനാട് 

ഉത്തരം:(എ) തിരുവിതാംകൂർ 

25. ആരുടെ ജന്മഗൃഹമാണ് കല്ലശ്ശേരി തറവാട്?
(എ) അയ്യങ്കാളി 
(ബി) വാഗ്ഭടാനന്ദൻ 
(സി) ടി.കെ.മാധവൻ 
(ഡി) ആറാട്ടുപുഴ വേലായുധപ്പണിക്കർ 

ഉത്തരം : (ഡി) ആറാട്ടുപുഴ വേലായുധപ്പണിക്കർ

25 Questions on Kerala Renaissance - 02

 കേരള നവോത്ഥാനം - 2 


1. സി.വി.രാമൻ പിള്ളയുടെ ധർമരാജയ്ക്ക് നിരൂപണം എഴുതിയത്?

(എ) കെ.രാമകൃഷ്ണപിള്ള 

(ബി) ചട്ടമ്പിസ്വാമികൾ 

(സി) നാരായണ ഗുരു 

(ഡി) ഇവരാരുമല്ല 


ഉത്തരം : (എ) കെ.രാമകൃഷ്ണപിള്ള


2. ഭൂതവും ഭാവിയും - ആരുടെ രചനയാണ്‌?

(എ) ചട്ടമ്പി സ്വാമികൾ 

(ബി) പണ്ഡിറ്റ് കറുപ്പൻ 

(സി) നാരായണഗുരു 

(ഡി) കെ.പി.കേശവമേനോൻ  


ഉത്തരം : (ഡി) കെ.പി.കേശവമേനോൻ  


3. രണ്ടു മാസം പ്രായമുള്ള കുട്ടിയുമായി എ.വി.കുട്ടിമാളു അമ്മ പങ്കെടുത്ത സമരമേത്?

(എ) ക്വിറ്റ് ഇന്ത്യ സമരം 

(ബി) സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാനം 

(സി) ഉപ്പു സത്യാഗ്രഹം 

(ഡി) വൈക്കം സത്യാഗ്രഹം 


ഉത്തരം : (ബി) സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാനം


4. ഗാന്ധിജി നട്ടതിനാൽ ഗാന്ധി മാവ് എന്നറിയപ്പെടുന്ന മരം ഉള്ള സ്ഥലം?

(എ) ആലുവ 

(ബി) വർക്കല 

(സി) പന്മന 

(ഡി) പയ്യന്നൂർ 


ഉത്തരം :(ഡി) പയ്യന്നൂർ 


5. ബാലാകലേശനിരൂപണം രചിച്ചത്?

(എ) കെ.രാമകൃഷ്‌ണപിള്ള 

(ബി) ചട്ടമ്പിസ്വാമികൾ 

(സി) നാരായണഗുരു 

(ഡി) ഇവരാരുമല്ല 


ഉത്തരം :  (എ) കെ.രാമകൃഷ്‌ണപിള്ള 


6. ഏത് പ്രക്ഷോഭത്തിന്ടെ ഭാഗമായിട്ടാണ് സി.കേശവൻ .കോഴഞ്ചേരി പ്രസംഗം നടത്തിയത്?

(എ) പൗര സമത്വവാദ പ്രക്ഷോഭം 

(ബി) പാലിയം സത്യാഗ്രഹം 

(സി) വൈക്കം സത്യാഗ്രഹം 

(ഡി) നിവർത്തന പ്രക്ഷോഭം 


ഉത്തരം :(ഡി) നിവർത്തന പ്രക്ഷോഭം 


7. ഏത് പ്രസിദ്ധീകരണത്തിലാണ് കൗമുദിയുടെ ത്യാഗം എന്ന ശീർഷകത്തിൽ ഗാന്ധിജി ലേഖനം എഴുതിയത്?

(എ) യങ് ഇന്ത്യ 

(ബി) നവജീവൻ 

(സി) ഹരിജൻ 

(ഡി) ഇന്ത്യൻ ഒപ്പീനിയൻ 


ഉത്തരം : (സി) ഹരിജൻ 


 8. അരയസ്ത്രീജന മാസിക തുടങ്ങിയത്?

(എ) പണ്ഡിറ്റ് കറുപ്പൻ 

(ബി) വേലുക്കുട്ടി അരയൻ 

(സി) അയ്യത്താൻ ഗോപാലൻ 

(ഡി) കെ.പി.വള്ളോൻ 


ഉത്തരം : (ബി) വേലുക്കുട്ടി അരയൻ


9. തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര നിരത്തുകളും എല്ലാ ജാതിക്കാർക്കുമായി തുറന്നു കൊടുത്ത വർഷം?

(എ) 1936

(ബി) 1928 

(സി) 1925 

(ഡി) 1947 


ഉത്തരം :(ബി) 1928 


10.  മലപ്പുറം ജില്ല രൂപവത്‌കരിച്ചപ്പോൾ കൊച്ചു പാകിസ്ഥാൻ രൂപവത്കരിക്കുകയാണ് എന്ന് പറഞ്ഞത്?

(എ) കെ.കേളപ്പൻ 

(ബി) കെ.പി.കേശവമേനോൻ 

(സി) വി.ടി.ഭട്ടതിരിപ്പാട് 

(ഡി) എ.കെ.ഗോപാലൻ 


ഉത്തരം : (എ) കെ.കേളപ്പൻ 


11. മലബാറിൽ 1947 ജൂൺ 12 -ന് ക്ഷേത്രപ്രവേശനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച മദ്രാസ് (തമിഴ് നാട്) മുഖ്യമന്ത്രി?

(എ) രാജഗോപാലാചാരി 

(ബി) ടി.പ്രകാശം 

(സി) കാമരാജ് 

(ഡി) അണ്ണാദുരൈ 


ഉത്തരം : (ബി) ടി.പ്രകാശം


12. മാരാമൺ പള്ളിയിലെ മുത്തപ്പന്റെ ചാത്തം എന്ന പൂജാ സമ്പ്രദായം അവസാനിപ്പിച്ചത്?

(എ) പൊയ്കയിൽ യോഹന്നാൻ 

(ബി) അബ്രഹാം മൽപ്പാൻ 

(സി) ചാവറയച്ചൻ 

(ഡി) പാമ്പാടി ജോൺ ജോസഫ് 


ഉത്തരം : (ബി) അബ്രഹാം മൽപ്പാൻ 


13. വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ രക്തസാക്ഷി?

(എ) എ.ജി.വേലായുധൻ 

(ബി) രാഘവൻ 

(സി) ചിറ്റേടത്ത് ശങ്കുപ്പിള്ള 

(ഡി) രാമൻ ഇളയത് 


ഉത്തരം : (സി) ചിറ്റേടത്ത് ശങ്കുപ്പിള്ള


 14. തിരുനാവായ സത്യാഗ്രഹം നയിച്ചത്?

(എ) കെ.കേളപ്പൻ 

(ബി) ടി.കെ.മാധവൻ 

(സി) മന്നത്ത് പദ്മനാഭൻ 

(ഡി) വി.ടി.ഭട്ടതിരിപ്പാട് 


ഉത്തരം: (എ) കെ.കേളപ്പൻ 


15. രാഷ്ട്രപിതാവ് എന്ന പുസ്തകം രചിച്ചത്?

(എ) കെ.കേളപ്പൻ 

(ബി) കെ.രാമകൃഷ്ണപിള്ള 

(സി) ഇ.എം.എസ്.

(ഡി) കെ.പി.കേശവമേനോൻ 


ഉത്തരം : (ഡി) കെ.പി.കേശവമേനോൻ 


16. വൈക്കം സത്യാഗ്രഹത്തിന്ടെ പ്രചാരണ സമിതി അധ്യക്ഷൻ ആരായിരുന്നു?

(എ) സഹോദരൻ അയ്യപ്പൻ 

(ബി) ടി.കെ.മാധവൻ 

(സി) സി.കേശവൻ 

(ഡി) സി.വി.കുഞ്ഞിരാമൻ 


ഉത്തരം :(ബി) ടി.കെ.മാധവൻ 


17. ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും. - എന്ന വിവാദ പ്രസ്താവന ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

(എ) ബ്രഹ്മാനന്ദ ശിവയോഗി 

(ബി) സഹോദരൻ അയ്യപ്പൻ 

(സി) കെ.കേളപ്പൻ 

(ഡി) സി.കേശവൻ 


ഉത്തരം : (ഡി) സി.കേശവൻ


18. 1952- ൽ  ഏത് മണ്ഡലത്തിൽ നിന്നാണ് കെ.കേളപ്പൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?

(എ) പൊന്നാനി 

(ബി) കാസർകോട് 

(സി) കണ്ണൂർ 

(ഡി) കോഴിക്കോട് 


ഉത്തരം : (എ) പൊന്നാനി 


19. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് കെ.പി.സി.സി രൂപം നൽകിയ അസ്പൃശ്യതാ നിർമാർജന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

(എ) കെ.പി.കേശവമേനോൻ 

(ബി) കെ.കേളപ്പൻ 

(സി) ടി.കെ.മാധവൻ 

(ഡി) സി.കേശവൻ 


ഉത്തരം :(ബി) കെ.കേളപ്പൻ 


20. ആരുടെ ജന്മ ഭവനമാണ് പൂന്ത്രാൻ വീട്?

(എ) വക്കം മൗലവി 

(ബി) മമ്പുറം തങ്ങൾ 

(സി) മക്തി തങ്ങൾ 

(ഡി) പൂക്കോയ തങ്ങൾ 


ഉത്തരം : (എ) വക്കം മൗലവി 


21. വൈക്കം സത്യാഗ്രഹത്തിൽ കേരളത്തിലെ ഹിന്ദുക്കൾക്ക് മാത്രം പങ്കെടുത്താൽ മതി എന്ന നിലപാട് എടുത്ത നേതാവ്?

(എ) ജവാഹർലാൽ നെഹ്‌റു 

(ബി) മഹാത്മാഗാന്ധി 

(സി) സുഭാഷ് ചന്ദ്ര ബോസ് 

(ഡി) സി.രാജഗോപാലാചാരി 


ഉത്തരം :(ബി) മഹാത്മാഗാന്ധി


22. ഹരിജനങ്ങൾക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെട്ടത്?

(എ) ആഗമാനന്ദ സ്വാമികൾ 

(ബി) ആനന്ദതീർത്ഥൻ 

(സി) ശുഭാനന്ദ ഗുരുദേവൻ 

(ഡി) ചട്ടമ്പിസ്വാമികൾ 


ഉത്തരം :(ബി) ആനന്ദതീർത്ഥൻ 


23. തൊട്ടു കൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പോലും ദോഷമുള്ളോർ തമ്മിലുണ്ണാത്തോർ, കെട്ടില്ലാത്തൊരങ്ങനെ ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ - ആരുടെ വരികൾ ?

(എ) ശ്രീനാരായണ ഗുരു 

(ബി) കുമാരനാശാൻ 

(സി) പണ്ഡിറ്റ് കറുപ്പൻ 

(ഡി) ചട്ടമ്പിസ്വാമികൾ 


ഉത്തരം : (ബി) കുമാരനാശാൻ 


24. 1907-ൽ വിദ്യാർത്ഥി എന്ന മാസിക ആരംഭിച്ചത്?

(എ) മന്നത്ത് പദ്മനാഭൻ 

(ബി) വക്കം മൗലവി 

(സി) ടി.കെ.മാധവൻ 

(ഡി) കെ.രാമകൃഷ്ണപിള്ള 


ഉത്തരം :(ഡി) കെ.രാമകൃഷ്ണപിള്ള


25. കേരള പത്രപ്രവർത്തന രംഗത്ത് പ്രസിദ്ധനായ കെ.ബാലകൃഷ്‌ണൻ ആരുടെ മകനാണ്?

(എ) കുമാരനാശാൻ 

(ബി) പണ്ഡിറ്റ് കറുപ്പൻ 

(സി) സി.കേശവൻ 

(ഡി) കെ.കേളപ്പൻ 


ഉത്തരം : (സി) സി.കേശവൻ

25 Questions on Kerala Renaissance - 01

1. 1917-ൽ ആരാണ് മംഗള ശ്ലോകങ്ങൾ രചിച്ചത്?
(എ) വാഗ്ഭടാനന്ദൻ 
(ബി) കുമാരനാശാൻ 
(സി) പണ്ഡിറ്റ് കറുപ്പൻ 
(ഡി) തൈക്കാട് അയ്യ 

ഉത്തരം :(എ) വാഗ്ഭടാനന്ദൻ

2. നെല്ലിൻ ചുവട്ടിൽ മുളയ്ക്കും 
പുല്ലല്ല സാധു പുലയൻ - എന്ന് പാടിയത്?
(എ) അയ്യങ്കാളി 
(ബി) പണ്ഡിറ്റ് കറുപ്പൻ 
(സി) അയ്യത്താൻ ഗോപാലൻ 
(ഡി) കുമാരനാശാൻ 

ഉത്തരം : (ഡി) കുമാരനാശാൻ 

3. ഇവിടെ ആർക്കും പ്രത്യേക അധികാരമില്ല, അവകാശമില്ല, പ്രകൃതി ദേവത എല്ലാ മനുഷ്യനും അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോട് കൂടിയാണ് നൽകിയിരിക്കുന്നത്. ഋഷീശ്വര ഭാരതത്തിന്റെ സന്ദേശമാണത്. - എന്ന് പറഞ്ഞത്?
(എ) കുമാരനാശാൻ 
(ബി) തൈക്കാട് അയ്യ 
(സി) പണ്ഡിറ്റ് കറുപ്പൻ 
(ഡി) വാഗ്ഭടാനന്ദൻ 

ഉത്തരം : (ഡി) വാഗ്ഭടാനന്ദൻ 

4. അമൃതവാണി മാസിക ആരംഭിച്ചത്?
(എ) ആഗമാനന്ദ സ്വാമികൾ 
(ബി) ചട്ടമ്പിസ്വാമികൾ 
(സി) ശുഭാനന്ദ ഗുരുദേവൻ 
(ഡി) ഇവരാരുമല്ല 

ഉത്തരം : (എ) ആഗമാനന്ദ സ്വാമികൾ 

5. സിദ്ധാനുഭൂതിയുടെ കർത്താവ്?
(എ) ബ്രഹ്മാനന്ദ ശിവയോഗി 
(ബി) തൈക്കാട് അയ്യ  
(സി) കുമാരനാശാൻ 
(ഡി)  വാഗ്ഭടാനന്ദൻ

ഉത്തരം : (എ) ബ്രഹ്മാനന്ദ ശിവയോഗി 

6. 1937 -ൽ സി.കേശവന് നൽകിയ സ്വീകരണ യോഗത്തിൽ തിരുവിതാംകൂറിലെ 51 ലക്ഷം ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു എന്ന് പ്രസംഗിച്ചതിനു തിരുവിതാംകൂർ അസ്സെംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്ന നേതാവ്?
(എ) എ.ജെ.ജോൺ 
(ബി) പട്ടം താണുപിള്ള 
(സി) വി.കെ.വേലായുധൻ 
 (ഡി) ടി.എം.വർഗീസ്

ഉത്തരം :(ഡി) ടി.എം.വർഗീസ്

7. ഇസ്ലാം മതസിദ്ധാന്ത സംഗ്രഹം രചിച്ചത്?
(എ) വക്കം മൗലവി 
(ബി) മക്തി തങ്ങൾ 
(സി) മമ്പുറം തങ്ങൾ 
(ഡി) പൂക്കോയ തങ്ങൾ 

ഉത്തരം: (എ) വക്കം മൗലവി

8. ഏത് സ്ഥലം ആസ്ഥാനമാക്കിയാണ് മക്തി തങ്ങൾ മുഹമ്മദീയ സഭ എന്ന സാംസ്‌കാരിക സമിതി സ്ഥാപിച്ചത്?
(എ) കോഴിക്കോട് 
(ബി) എറണാകുളം 
(സി) തൃശൂർ 
(ഡി) കണ്ണൂർ 

ഉത്തരം : (ഡി) കണ്ണൂർ 

9. കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട സി.കേശവൻ മോചിതനായ വർഷം?
(എ) 1935 
(ബി) 1936 
(സി) 1937 
(ഡി) 1938 

ഉത്തരം : (സി) 1937 

10. വനിതകളുടെ നേതൃത്വത്തിൽ മലയാളത്തിൽ ആരംഭിച്ച ആദ്യ വനിതാ പ്രസിദ്ധീകരണം?
(എ) ശാരദ 
(ബി) കേരളീയ സുഗുണബോധിനി 
(സി) വനിത 
(ഡി) രസികരഞ്ജിനി 

ഉത്തരം : (എ) ശാരദ

11. 1913 -ൽ ആത്മപോഷിണിയുടെ പത്രാധിപരായത്?
(എ) കെ.പി.കേശവമേനോൻ 
(ബി) വക്കം മൗലവി 
(സി) പണ്ഡിറ്റ് കറുപ്പൻ 
(ഡി) ബി.രാമകൃഷ്ണപിള്ള 

ഉത്തരം : (ഡി) ബി.രാമകൃഷ്ണപിള്ള

12. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്?
 (എ) കൃഷ്‌ണസ്വാമി റാവു 
(ബി) ടി.രാമറാവു 
(സി) ടി.ഓസ്റ്റിൻ 
(ഡി) ശങ്കര സുബ്ബയ്യർ 

ഉത്തരം : (എ) കൃഷ്‌ണസ്വാമി റാവു 

13. ഹൃദയാങ്കുരം എന്ന പുസ്തകം രചിച്ചത്?
(എ) ചട്ടമ്പിസ്വാമികൾ 
(ബി) ബി.കല്യാണിയമ്മ 
(സി) ബോധേശ്വരൻ 
(ഡി) ബി.രാമകൃഷ്ണപിള്ള 

ഉത്തരം : (സി) ബോധേശ്വരൻ 

14. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്ക് സ്വർണാഭരണം ഊരി നൽകിയതിലൂടെ പ്രശസ്തമായത്?
(എ) കൗമുദി 
(ബി) കുട്ടിമാളുവമ്മ 
(സി) പാർവതി മനാഴി 
(ഡി) പാർവതി നെന്മേനിമംഗലം 

ഉത്തരം :(എ) കൗമുദി

15. ഗാന്ധിജിയെ വക്കം മൗലവി ആദ്യമായി കണ്ടുമുട്ടിയ വർഷം?
(എ) 1925 
(ബി) 1920 
(സി) 1927 
(ഡി) 1934 

ഉത്തരം : (എ) 1925 

16. എൻടെ പത്രാധിപരെക്കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുകൂടമെന്തിന് - എന്ന് ചോദിച്ചത്?
(എ) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 
(ബി) വക്കം മൗലവി 
(സി) മക്തി തങ്ങൾ 
(ഡി) കുഞ്ഞഹമ്മദ് ഹാജി 

ഉത്തരം :(ബി) വക്കം മൗലവി

17. ഭഗവൻ കാറൽ മാർക്സ് എന്ന പ്രയോഗവുമായി ബന്ധപ്പെട്ട നേതാവ്?
(എ) മന്നത്ത് പദ്മനാഭൻ 
(ബി) സഹോദരൻ അയ്യപ്പൻ 
(സി) സി.കേശവൻ 
(ഡി) ഇവരാരുമല്ല 

ഉത്തരം : (സി) സി.കേശവൻ 

18. ജീവിതം തന്നെ സന്ദേശം : വിശുദ്ധ ചാവറയുടെ ജീവിതം രചിച്ചത്?
(എ) പ്രൊഫ.എം.കെ.സാനു 
(ബി) കെ.സി.ചാക്കോ 
(സി) ഐ.സി.ചാക്കോ 
(ഡി) ഇവരാരുമല്ല 

ഉത്തരം : (എ) പ്രൊഫ.എം.കെ.സാനു

19. സനാതനധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്?
(എ) ആഗമാനന്ദ സ്വാമികൾ 
(ബി) ചട്ടമ്പിസ്വാമികൾ 
(സി) ശുഭാനന്ദ ഗുരുദേവൻ 
(ഡി) ഇവരാരുമല്ല 

ഉത്തരം : (എ) ആഗമാനന്ദ സ്വാമികൾ

20. 1901 -ൽ ഉപാധ്യായൻ മാസിക തുടങ്ങിയത്?
(എ) കെ.രാമകൃഷ്ണപിള്ള 
(ബി) സി.കൃഷ്ണപിള്ള 
(സി) ഡോ.പൽപ്പു 
(ഡി) ഇവരാരുമല്ല 

ഉത്തരം : (എ) കെ.രാമകൃഷ്ണപിള്ള

21. ഖുറാൻ ആദ്യമായി മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയ പ്രസിദ്ധീകരണം?
(എ) ദീപിക 
(ബി) അൽ അമീൻ 
(സി) പരോപകാരി 
(ഡി) മാധ്യമം 

ഉത്തരം : (എ) ദീപിക

22. എല്ലാറ്റിനെയും യുക്തി കൊണ്ടളക്കണം. യുക്തമല്ലാത്തതൊന്നും സ്വീകരിക്കരുത്. ശരീരം തന്നെയാണ് ക്ഷേത്രം. ദൈവം നമ്മിൽത്തന്നെയാണ്. അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. ആരുടെ വാക്കുകൾ?
(എ) ബ്രഹ്മാനന്ദ ശിവയോഗി 
(ബി) ചട്ടമ്പിസ്വാമികൾ 
(സി) നാരായണ ഗുരു 
(ഡി) വാഗ്ഭടാനന്ദൻ 

ഉത്തരം : (എ) ബ്രഹ്മാനന്ദ ശിവയോഗി 

23. ഇസ്ലാമിയ പബ്ലിഷിങ് ഹൗസ് സ്ഥാപിച്ചത്?
(എ) വക്കം മൗലവി 
(ബി) മമ്പുറം തങ്ങൾ 
(സി) പൂക്കോയ തങ്ങൾ 
(ഡി) മക്തി തങ്ങൾ 

ഉത്തരം : (എ) വക്കം മൗലവി 

24. എവിടെവെച്ചാണ് യോഗക്ഷേമസഭ സ്ഥാപിതമായത്?
(എ) പൊന്നാനി 
(ബി) പെരിന്തൽമണ്ണ 
(സി) ആലുവ 
(ഡി) തിരുവനന്തപുരം 

ഉത്തരം : (സി) ആലുവ 

25. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്?
(എ) കൃഷ്ണസ്വാമി റാവു 
(ബി) ടി.രാമറാവു 
(സി) ശങ്കര സുബ്ബയ്യർ 
(ഡി) എം.ഇ.വാട്സ് 

ഉത്തരം : (ബി) ടി.രാമറാവു

സപ്തരക്ഷാ സേനകൾ ❌

 സപ്തരക്ഷാ സേനകൾ 

അതിർത്തി സംരക്ഷണം, സമാധാന പാലനം, രാജ്യ സുരക്ഷ, യുദ്ധകാലത്തെ സൈന്യത്തെ സഹായിക്കൽ തുടങ്ങിയ ചുമതലകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട സായുധ സേനാ വിഭാഗങ്ങളാണ് കേന്ദ്ര സായുധ പോലീസ് സേന എന്ന പേരിൽ അറിയപ്പെടുന്ന അർധ സൈനിക വിഭാഗങ്ങൾ.

7 കേന്ദ്ര സേനകൾ 

1. അസം റൈഫിൾസ് 

2. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് 

3. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് 

4. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് 

5. ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ് 

6. നാഷണൽ സെക്യൂരിറ്റി ഗാർഡ് 

7. സശസ്‌ത്ര സീമ ബെൽ 


അസം റൈഫിൾസ് 

ആപ്തവാക്യം - സെന്റിനൽസ് ഓഫ് ദി നോർത്ത് ഈസ്റ്റ് 

  • ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധ സൈനിക വിഭാഗം 'വടക്ക് കിഴക്കിന്റെ കാവൽക്കാർ' എന്നറിയപ്പെടുന്ന അസം റൈഫിൾസിന്റെ ആസ്ഥാനം ഷില്ലോങ്ങിലാണ്.
  • 1835 ൽ ബ്രിട്ടീഷ് സർക്കാരിന് കീഴിൽ കച്ചാർ ലെവി എന്ന പേരിലാണ് അസം റൈഫിൾസ് നിലവിൽ വന്നത്.
  • 1917 ൽ അസം റൈഫിൾസ് എന്ന പേര് സ്വീകരിച്ച സേന ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ, ഫോഴ്സ് ദാറ്റ് ബൈൻഡ്സ് ദി നോർത്ത് ഈസ്റ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
  • സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അർധസൈനിക വിഭാഗം അസം റൈഫിൾസാണ്.
  • 1959 ൽ ടിബറ്റൻ ആത്മീയാചാര്യനും സമാധാന നൊബേൽ സമ്മാന ജേതാവുമായ ദലൈലാമയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ച സൈനിക വിഭാഗമാണ് അസം റൈഫിൾസ്.
  • അസം റൈഫിൾസിന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടർ ജനറൽ കേണൽ സിദ്ധിമാൻ റായ് ആയിരുന്നു. ലെഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായരാണ് ഇപ്പോഴത്തെ ഡയറക്ടർ ജനറൽ.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 

ആപ്തവാക്യം - ഡ്യൂട്ടി അൺടൂ ഡെത്ത് 

  • ലോകത്തെ തന്നെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്.
  • ഇന്ത്യൻ അതിർത്തികളെ ശത്രുക്കളിൽ നിന്നും രക്ഷിക്കുക, അയൽ രാജ്യങ്ങളിൽ നിന്നുള്ള നിയമ വിരുദ്ധ കടന്നു കയറ്റങ്ങളും അതിർത്തി വഴിയുള്ള കുടിയേറ്റങ്ങളും തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1965 ഡിസംബർ ഒന്നിനാണ് ബി.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്.
  • കെ.എഫ്.റുസ്തംജിയാണ് ഇ.എസ്.എഫിന്റെ ആദ്യത്തെ ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗ് ആണ് ഇപ്പോഴത്തെ ഡയറക്ടർ ജനറൽ.
  • രണ്ടര ലക്ഷത്തിലധികം അംഗങ്ങളുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സാണ് ഇന്ത്യൻ അതിർത്തികളുടെ 'ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ്' എന്നറിയപ്പെടുന്നത്.
  • ക്രീക്ക് ക്രൊക്കഡൈൽ, ക്യാമൽ കണ്ടിൻജെന്റ് എന്നിവയാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ സ്പെഷ്യലൈസ്ഡ് വിഭാഗങ്ങൾ വാഗാ ബോർഡറിലെ ബീറ്റിങ് റിട്രീറ്റിൽ പങ്കെടുക്കുന്ന സേനാ വിഭാഗവും ബി.എസ്.എഫാണ്.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് 

ആപ്തവാക്യം - പ്രൊട്ടക്ഷൻ ആൻഡ് സെക്യൂരിറ്റി 
  •  ചരിത്ര സ്മാരകങ്ങൾ, വ്യവസായ ശാലകൾ, ആണവനിലയങ്ങൾ, വിമാനത്താവളങ്ങൾ, പ്രതിരോധ സ്ഥാപനങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ അതിസുരക്ഷാ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം.
  • സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗമാണ് സി.ഐ.എസ്.എഫ്. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാ മിലിട്ടറി വിഭാഗവും ഇതാണ്.
  • 1969 ൽ മൂന്നു ബറ്റാലിയനുകളായി ആരംഭിച്ച സി.ഐ.എസ്.എഫിൽ നിലവിൽ 1.60 ലക്ഷത്തോളം അംഗങ്ങളുണ്ട്.
  • 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രധാന കോർപറേറ്റ് സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുന്ന സി.ഐ.എസ്.എഫിന് നിലവിൽ 12 റിസർവ് ബറ്റാലിയനുകളും 8 ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടുകളുമുണ്ട്.
  • ശീൽ വർധൻ സിങ്ങാണ് നിലവിലെ സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ.
  • ഇന്റലിജൻസ് ബ്യൂറോ നിർദേശപ്രകാരം 2006 -ൽ പ്രത്യേക സുരക്ഷ ലക്ഷ്യമിട്ടു രുപീകരിച്ച സി.ഐ.എസ്.എഫ് വിഭാഗമാണ് സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ്.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് 

ആപ്തവാക്യം - സർവീസ് ആൻഡ് ലോയൽറ്റി 
  • ക്രമസമാധാന പാലനത്തിനും കലാപം അടിച്ചമർത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും കേന്ദ്ര സംസ്ഥാന പോലീസ് സേനകളെ സഹായിക്കാനായി 1939 ജൂലൈ 27 നു രൂപമെടുത്ത സേനയാണ് സി.ആർ.പി.എഫ്. 
  • ബ്രിട്ടീഷുകാരുടെ കാലത്തു ക്രൗൺ റപ്രസെന്റേറ്റീവ്സ് പോലീസ് എന്ന പേരിലറിയപ്പെട്ട സേന 1949 ലാണ് പുതിയ പേര് സ്വീകരിച്ചത്.
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് സി.ആർ.പി.എഫിന്റെ പ്രവർത്തനം.
  • വി.ജി.കനിത്കർ ആയിരുന്നു. ആദ്യ ഡയറക്ടർ ജനറൽ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ കുൽദീപ് സിംഗ്.
  • 1992 ൽ ആരംഭിച്ച സി.ആർ.പി.എഫ് സ്പെഷ്യൽ യൂണിറ്റാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്). നക്സലൈറ്റ് ആക്രമണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ 2008 നു ആരംഭിച്ച സി.ആർ.പി.എഫ് സ്പെഷ്യൽ യൂണിറ്റാണ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ).
  •  ഇന്ത്യയിൽ 5 വനിതാ ബറ്റാലിയനുകളുള്ള ഏക പാരാ മിലിട്ടറി ഫോഴ്സാണ് സി.ആർ.പി.എഫ്. 88  (എം.) ബറ്റാലിയൻ എന്ന പേരിൽ 1986 ലാണ് ആദ്യ വനിതാ ബറ്റാലിയൻ രൂപീകരിച്ചത്.
  • ഹരിയാനയിലെ കാദർപുരിയിലാണ് സി.ആർ.പി.എഫ് അക്കാദമി. സി.ആർ.പി.എഫിന്ടെ  ഇന്റേണൽ സെക്യൂരിറ്റി അക്കാദമി രാജസ്ഥാനിലെ മൗണ്ട് അബുവിലാണ്.
ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ്

ആപ്തവാക്യം - ശൗര്യം - ദൃഢത - കർമനിഷ്ഠ 
  • 1962 ലെ ഇൻഡോ - ചൈന യുദ്ധത്തെ തുടർന്ന് ഇൻഡോ - ടിബറ്റൻ അതിർത്തി മേഖലയിലെ സംരക്ഷണത്തിനായി രൂപം കൊണ്ട അതിർത്തി സംരക്ഷണ  സേനയാണ് ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ്.
  • 1962 ഒക്ടോബർ 24 നാണ് ഇ.ടി.ബി.പി നിലവിൽ വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ടെ കീഴിലാണ് സേനയുടെ പ്രവർത്തനം.
  • ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ജചേപ്   ലാ വരെയുള്ള 3488 കിലോമീറ്റർ പർവത മേഖലകളുടെ സംരക്ഷണ ദൗത്യം ഈ അർധ സൈനിക വിഭാഗത്തിന്റെതാണ്. ഛത്തീസ്ഗഡിലെ നക്സൽ മേഖലകളിലും ഐ.ടി.ബി.പി പ്രവർത്തിക്കുന്നു.
  • ഉത്തരാഖണ്ഡിലെ മസ്സൂറിയിലാണ് ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്. ഐ.ടി.ബി.പി. യുടെ ബേസിക് ട്രെയിനിങ് സെന്റർ ഹരിയാനയിലെ ഭാനൂവിലാണ് (1991 മുതൽ)
  • ബൽബീർ സിങ്ങാണ് ഐ.ടി.ബി.പി യുടെ ആദ്യത്തെ ഡയറക്ടർ ജനറൽ സഞ്ജയ് അറോറയാണ് നിലവിലെ ഡയറക്ടർ ജനറൽ.
നാഷണൽ സെക്യൂരിറ്റി ഗാർഡ് 

ആപ്തവാക്യം - സർവത്ര സർവോത്തം സുരക്ഷ 
  • എല്ലാത്തരം തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപമെടുത്ത പ്രത്യേക സേനയാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ്.
  • ഇന്ദിരാ ഗാന്ധി വധത്തെ തുടർന്നുള്ള ആലോചനകൾക്കൊടുവിൽ 1986 ലാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് രൂപീകരണവുമായി ബന്ധപ്പെട്ട ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത്. 1986 സെപ്റ്റംബർ 22 നു പ്രെസിഡന്റിന്റെ അംഗീകാരം ലഭിച്ചു.
  • ബ്രിട്ടീഷ് കമാൻഡോ വിഭാഗമായ സാസ്, ജർമനിയുടെ ജി.എസ്.ജി - 9 എന്നിവയുടെ മാതൃകയിലാണ് എൻ.എസ്.ജി രൂപം കൊണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ടെ കീഴിലാണ് ഇതിന്ടെ പ്രവർത്തനം.
  • സൈനികരെ ഉൾപ്പെടുത്തിയുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ്, കേന്ദ്ര സംസ്ഥാന പോലീസ് സേനകളെ ഉൾപ്പെടുത്തിയ സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് എന്നിവ എൻ.എസ്.ജി യുടെ രണ്ട് വിഭാഗങ്ങളാണ്.
  • കറുത്ത നിറമുള്ള യൂണിഫോം ധരിക്കുന്ന, ബ്ലാക്ക് ക്യാറ്റ്സ് (കരിമ്പൂച്ചകൾ) എന്ന പേരിലറിയപ്പെടുന്ന എൻ.എസ്.ജി കമാൻഡോസാണ്. 1988 ലെ സുവർണ ക്ഷേത്ര ആക്രമണം. 1993 ലെ ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചൽ. 2008 ലെ മുംബൈ ഭീകരാക്രമണം എന്നിവയെ ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.
  • മുംബൈ ഭീകരാക്രമണത്തിൽ തീവ്രവാദികൾക്കെതിരെ പോരാടുമ്പോൾ വെടിയേറ്റ് വീരചരമം വരിച്ച മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് അംഗമായിരുന്നു.
  • ആർ.ടി. നാഗരാണിയാണ് എൻ.എസ്.ജി യുടെ ആദ്യ ഡയറക്ടർ ജനറൽ. എം.എ.ഗണപതിയാണ് നിലവിലെ ഡി.ജി.
സശസ്‌ത്ര സീമ ബൽ 

ആപ്തവാക്യം - സേവനം, സുരക്ഷ, സാഹോദര്യം 
  • അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന അർധ സൈനിക വിഭാഗം. ഇൻഡോ-ചൈന യുദ്ധത്തിന് പിന്നാലെ 1963 ലാണ് സശസ്‌ത്ര സീമ ബൽ നിലവിൽ വന്നത്.
  • സീമ ബൽ സ്പെഷ്യൽ സർവീസസ് ബ്യൂറോ എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ' റോ'യ്ക്ക് സായുധ സഹായം നൽകുക എന്നതായിരുന്നു പ്രധാന ദൗത്യം.
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേന 2001 മുതലാണ് സശസ്‌ത്ര സീമ ബൽ എന്നറിയപ്പെടാൻ തുടങ്ങിയത്.
  • ഇൻഡോ-നേപ്പാൾ അതിർത്തിയിലെ ബോർഡർ ഗാർഡ്സിൽ ഫോഴ്സായും ലീഡ് ഇന്റലിജൻസ് ഏജൻസിയായും പ്രവർത്തിക്കുന്ന സേനാ വിഭാഗമാണ് എസ്.എസ്.ബി.
  • 1971 ലെ പാക്ക് യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള എസ്.എസ്.ബി ബംഗ്ലാദേശിലെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്കു പരിശീലനം നൽകാനും മുൻപന്തിയിൽ ഉണ്ടായിരുന്ന സേനാ വിഭാഗമാണ്.
  • ബി.എൻ.മല്ലിക് ആയിരുന്നു എസ്.എസ്.ബി യുടെ ആദ്യ ഡയറക്ടർ. കുമാർ രാജേഷ് ചന്ദ്രയാണ് നിലവിലെ ഡയറക്ടർ ജനറൽ.
  • ഇന്ത്യയിലെ ഒരു അർധ സൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആയ ആദ്യ വനിതയെന്ന ബഹുമതി എസ്.എസ്.ബി ഡയറക്ടർ ജനറലായിരുന്ന അർച്ചന രാമ സുന്ദരത്തിന്ടെ പേരിലാണ്.

ഭരണഘടനാ സ്ഥാപനങ്ങൾ

 ഭരണഘടനാ സ്ഥാപനങ്ങൾ 

തിരഞ്ഞെടുപ്പ് കമ്മീഷൻ 

  • ഇന്ത്യൻ ഭരണഘടനയിലെ ഭാഗം 15 ലെ ആർട്ടിക്കിൾ 324 ലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചു പ്രതിപാദിക്കുന്നത്.
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, നിയമസഭകൾ, നിയമസഭാ കൗൺസിലുകൾ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന ചുമതലയാണ് കമ്മീഷനുള്ളത്.
  • തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പരിശോധിക്കുക, നിയമസഭാ അംഗങ്ങളുടെയും പാർലമെൻറ് അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച കാര്യങ്ങളിൽ രാഷ്ട്രപതിയെ ഉപദേശിക്കുക, വോട്ടർ പട്ടിക തയ്യാറാക്കുക.തുടങ്ങിയവയും തിരഞ്ഞെടുപ്പ് കമ്മീഷൻടെ ചുമതലകളാണ്.
  • 1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
  • ന്യൂഡൽഹിയിലെ നിർവാചൻ സദനാണ് ആസ്ഥാനം.
  • ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ടു ഇലക്ഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്.
  • 6 വർഷം അല്ലെങ്കിൽ 65 വയസു വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി.
  • സുപ്രീം കോടതി ജഡ്ജിയുടേതിന് തുല്യമായ സ്ഥാനവും വേതനവുമാണ് തിരഞ്ഞെടുപ്പ്  കമ്മിഷന് ലഭിക്കുക. 
  • 1950 മുതൽ 1989 വരെ ഒരു ചീഫ് ഇലക്ഷൻ കമ്മീഷണർ മാത്രമാണ് ഇലക്ഷൻ ഇലക്ഷൻ കമ്മീഷനിൽ ഉണ്ടായിരുന്നത്. 
  • ആർ.വി.എസ്.പെരിശാസ്ത്രി ചീഫ് ഇലക്ഷൻ കമ്മീഷണറായിരിക്കെയാണ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചത്.
  • 1989 ഒക്ടോബർ 16-ന് എസ്.എസ്.ധനോവയും വി.എസ്.സീഗലുമാണ് ആദ്യ ഇലക്ഷൻ കമ്മീഷണർമാരായി ചുമതലയേറ്റത്.
  • സുകുമാർ സെൻ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഇലക്ഷൻ കമ്മീഷണർ.
  • സുശീൽ ചന്ദ്രയാണ് നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് ഇപ്പോൾ ഇലക്ഷൻ കമ്മീഷണർമാർ. 
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലെത്തിയ ഒരേയൊരു വനിത വി.എസ്.രമാദേവിയാണ്.
  • ഏറ്റവും കൂടുതൽ കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ പദവി  വഹിച്ച വ്യക്തി കെ.വി.കെ.സുന്ദരമാണ്.
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലെത്തിയ ആദ്യ മലയാളി ടി.എൻ.ശേഷനാണ്. മഗ്സസെ പുരസ്‌കാരം നേടിയ ആദ്യ ഇലക്ഷൻ കമ്മീഷണറാണ് ശേഷൻ.
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻടെ വോട്ടേഴ്‌സ് ഹെല്പ് ലൈൻ ടോൾഫ്രീ നമ്പർ 1950 ആണ്.
  • പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനായി ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 243 കെ,  243 ഇസഡ് എ എന്നിവ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത്. 
  • എം.എസ്.കെ.രാമസ്വാമിയാണ് കേരളത്തിന്ടെ ആദ്യ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാനാണ് നിലവിലെ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ.
  • ഗവർണറാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. 5 വർഷം അല്ലെങ്കിൽ 65 വയസ്സ് വരെയാണ് കാലാവധി.
പബ്ലിക് സർവീസ് കമ്മീഷൻ 
  • ഇന്ത്യൻ ഭരണഘടനയിലെ ഭാഗം 14 ൽ ആർട്ടിക്കിൾ 315 മുതൽ ആർട്ടിക്കിൾ 323 വരെയാണ് പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്നത്.
  • ഇന്ത്യൻ യൂണിയനൊരു പബ്ലിക് സർവീസ് കമ്മീഷനും ഓരോ സംസ്ഥാനങ്ങൾക്കുമൊരു പബ്ലിക് സർവീസ് കമ്മീഷനുകളും ഉണ്ടാകണമെന്ന് വ്യവസ്ഥ ചെയ്യുന്നത് ആർട്ടിക്കിൾ 315 ആണ്.
  • 'മെറിറ്റ് സംവിധാനത്തിന്ടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് യൂണിയൻ പബ്ലിക് സർവീസ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) ആണ്.
  • യൂണിയൻ പബ്ലിക് സർവീസ്  കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയും സംസ്ഥാന കമ്മീഷനെ നിയമിക്കുന്നത് ഗവർണറുമാണ്.
  • യൂണിയൻ പബ്ലിക് സർവീസ്  കമ്മീഷൻ അംഗങ്ങളുടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സാണ്. 6 വർഷം അഥവാ 62 വയസ്സാണ് സംസ്ഥാന കമ്മീഷൻ അംഗങ്ങളുടെ കാലാവധി. 
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾ രാഷ്ട്രപതിക്കും സംസ്ഥാന കമ്മീഷൻ അംഗങ്ങൾ സംസ്ഥാന ഗവർണർക്കുമാണ് രാജി സമർപ്പിക്കേണ്ടത്.
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻടെ ആദ്യ ചെയർമാൻ സർറോസ് ബാർക്കറാണ്.
  • എച്ച്.കെ.കൃപലാനിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ യു.പി.എസ്.സി. ചെയർമാൻ.
  • യു.പി.എസ്.സി. അധ്യക്ഷ പദവി വഹിച്ച ആദ്യ വനിത റോസ് മിലിയൻ ബാത്യുവാണ്‌.
  • പ്രദീപ് കുമാർ ജോഷിയാണ് ഇപ്പോഴത്തെ ചെയർമാൻ.
  • യു.പി.എസ്.സി. അംഗമായ ആദ്യ മലയാളി ഡോ.കെ.ജി.അടിയോടി ആണ്.
  • കേരള പബ്ലിക് സർവീസ് കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ വി.കെ.വേലായുധൻ ആയിരുന്നു.
  • കേരള പി.എസ്.സി.യുടെ ഇപ്പോഴത്തെ ചെയർമാൻ എം.കെ.സക്കീർ ആണ്.
  • ന്യൂഡൽഹിയിലെ ധോൽപൂർ ഹൗസ് ആണ് യു.പി.എസ്.സി.യുടെ ആസ്ഥാനം.
  • തിരുവനന്തപുരം പട്ടത്തെ തുളസി ഹിൽസിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻടെ ആസ്ഥാനം.
കേന്ദ്ര ധനകാര്യ കമ്മീഷൻ 
  • ഇന്ത്യൻ ഭരണഘടനയിലെ 280-ആം വകുപ്പിലാണ് ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ചു രാഷ്ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ധനകാര്യ കമ്മീഷനാണ്. 
  • ഓരോ 5 വർഷം കൂടുമ്പോഴും രാഷ്‌ട്രപതി പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കണം. ഒരു അധ്യക്ഷനും 4 അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷൻടെ ഘടന. 
  • കമ്മീഷൻ അംഗങ്ങളായി നിയമിക്കുന്നതിന് ആവശ്യമായ യോഗ്യതകളും അവരെ തിരഞ്ഞെടുക്കേണ്ട രീതിയും പാർലമെന്റിനു നിയമം വഴി നിശ്ചയിക്കണം. 
  • ഭരണ ഘടനയുടെ അനുച്ഛേദം 281 പ്രകാരം ധനകാര്യ കമ്മീഷൻടെ ശുപാർശകൾ അതിന്മേൽ കൈക്കൊണ്ട നടപടിയുടെ വിശദീകരണക്കുറിപ്പോടെ രാഷ്‌ട്രപതി പാർലമെന്റിനു (ഓരോ സഭയുടെയും) മുൻപാകെ വയ്പ്പിക്കണം.
  • 1951 ലാണ് ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്. കെ.സി.നിയോഗ് ആയിരുന്നു ആദ്യ ചെയർമാൻ.
  • ഇപ്പോഴത്തെ (15-ആം) ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ,കെ,സിങ്ങാണ്. 14-ആം ചെയർമാൻ ഡോ.വൈ.വി.റെഡ്ഢിയാണ്.
  • കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി വി.പി.മേനോനാണ്. ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറി ആയ ആദ്യ മലയാള പി.സി.മാത്യു ആണ്. 
അറ്റോർണി ജനറൽ 
  • ഇന്ത്യൻ ഭരണ ഘടനയുടെ അനുച്ഛേദം 76 ലാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇന്ത്യയിലെ പ്രഥമ നിയമ ഓഫീസറാണ് അറ്റോർണി ജനറൽ. 
  • സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ള  വ്യക്തിയെ അറ്റോർണി ജനറലായി രാഷ്ട്രപതിക്ക് നിയമിക്കാം.
  • നിയമപരമായ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരമുള്ള ഉദ്യോഗസ്ഥനാണ് അറ്റോർണി ജനറൽ. 
  • ഇന്ത്യയിലെ ഏത് കോടതിയിലും നേരിട്ട് ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന്‌ അധികാരമുണ്ട്.
  • പാർലമെന്റിലെ രാജ്യസഭയിലും ലോക്‌സഭയിലും പ്രസംഗിക്കാനുള്ള അധികാരവും അറ്റോർണി ജനറലിനുണ്ട്.
  • എം.സി.സെതൽവാദ് ആണ് ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ. 
  • മലയാളിയായ കെ.കെ.വേണുഗോപാലാണ് ഇപ്പോഴത്തെ അറ്റോർണി ജനറൽ.
  • ഇന്ത്യയിലെ രണ്ടാമത്തെ നിയമ ഓഫീസർ എന്നറിയപ്പെടുന്നത് സോളിസിറ്റർ ജനറലാണ്.
  • സി.കെ.ദഫ്‌താരി ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സോളിസിറ്റർ ജനറൽ. 
  • തുഷാർ മേത്തയാണ് നിലവിലെ സോളിസിറ്റർ ജനറൽ.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 
  • ഭരണഘടനയിലെ ഭാഗം അഞ്ചിൽ അനുച്ഛേദം 148 മുതൽ 151 വരെയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ  ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധന വിനിയോഗം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുക എന്നതാണ് സി .എ.ജി.യുടെ പ്രധാന ചുമതല.
  • 'പൊതു ഖജനാവിന്ടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആണ്.
  • സി.എ.ജി.യുടെ കർത്തവ്യങ്ങളെയും അധികാരങ്ങളെയും കുറിച്ച് ആർട്ടിക്കിൾ 149  ലും ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് ആർട്ടിക്കിൾ 151 ലുമാണ് പ്രതിപാദിക്കുന്നത്.
  • 6 വർഷം അല്ലെങ്കിൽ 65 വയസ്സ് ആണ് സി.എ.ജി.യുടെ കാലാവധി.
  • രാഷ്ട്രപതിയാണ് സി.എ.ജി.യെ നിയമിക്കുന്നത്, ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ വിധത്തിലും കാരണങ്ങളാലും മാത്രമേ സി.എ.ജി.യെ നീക്കം ചെയ്യാൻ സാധിക്കൂ.
  • സി.എ.ജി. പദവിയിൽ നിന്ന് വിരമിച്ച  ഒരാൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വീണ്ടുമൊരു ഉദ്യോഗത്തിൽ പ്രവേശിക്കാൻ അർഹത ഉണ്ടാകില്ല.
  • വി.നരഹാരി റാവുവാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ  ജനറൽ. ഗിരീഷ് ചന്ദ്ര മുർമു ആണ് നിലവിലെ സി.എ.ജി.
  • സി.എ.ജി. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാരുമായി  ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഗവർണർക്കുമാണ്.
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ 
  • 1993 ഓഗസ്റ്റ് 14 നാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്.
  • 2018 ലെ 102-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചത്. 
  • ഭരണഘടനയിലെ 338 ബി വകുപ്പാണ് പിന്നാക്ക വിഭാഗം കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • പിന്നാക്ക വിഭാഗ കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ ആർ.എൻ.പ്രസാദ് ആണ്.
  • ഭഗവാൻ ലാൽ സാഹ്നിയാണ് പിന്നാക്ക വിഭാഗ കമ്മീഷൻടെ ഇപ്പോഴത്തെ ചെയർമാൻ.
ദേശീയ പട്ടിക വിഭാഗ കമ്മീഷൻ 
  • 1990 ലെ 65-ആം ഭരണഘടന ഭേദഗതിയിലൂടെ 1992 മാർച്ച് 12 നാണ് ഇന്ത്യയിൽ ദേശീയായ പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ നിലവിൽ വന്നത്.
  • എസ്.എച്ച്.രാംധനാണ്  ദേശീയ പട്ടിക ജാതി -പട്ടിക വർഗ കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ.
  • 2003 ലെ 89-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംയുക്ത കമ്മീഷനെ വിഭജിക്കാൻ വ്യവസ്ഥ ചെയ്തത്. ഇതോടെയാണ് ദേശീയ പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക വർഗ കമ്മീഷനും നിലവിൽ വന്നത്. 
  • ഭരണഘടനയിലെ ആർട്ടിക്കിൾ 338 ദേശീയ പട്ടിക ജാതി കമ്മീഷനെ കുറിച്ചും ആർട്ടിക്കിൾ 338 എ ദേശീയ പട്ടിക വർഗ കമ്മീഷനെക്കുറിച്ചും പ്രതിപാദിക്കുന്നു. 
  • രണ്ട് കമ്മീഷനിലെയും അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. കമ്മീഷൻ അംഗങ്ങളുടെ കാലാവധി 3 വർഷമാണ്.
  • സൂരജ് ഭാൻ ആണ് ദേശീയ പട്ടികജാതി കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ കൺവർ സിംഗ് ടികാം.
  • വിജയ് സാംപ്ലയാണ് പട്ടികജാതി കമ്മീഷൻടെ ഇപ്പോഴത്തെ ചെയർമാൻ. പട്ടിക വർഗ കമ്മീഷൻടെ നിലവിലെ ചെയർമാൻ ഹർഷ് ചൗഹാൻ ആണ്.

Phone Book Application Phone Book Application Name: Phone Number: Add Contact ...