Sunday, July 3, 2022

ഭരണഘടനാ സ്ഥാപനങ്ങൾ

 ഭരണഘടനാ സ്ഥാപനങ്ങൾ 

തിരഞ്ഞെടുപ്പ് കമ്മീഷൻ 

  • ഇന്ത്യൻ ഭരണഘടനയിലെ ഭാഗം 15 ലെ ആർട്ടിക്കിൾ 324 ലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചു പ്രതിപാദിക്കുന്നത്.
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, നിയമസഭകൾ, നിയമസഭാ കൗൺസിലുകൾ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന ചുമതലയാണ് കമ്മീഷനുള്ളത്.
  • തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പരിശോധിക്കുക, നിയമസഭാ അംഗങ്ങളുടെയും പാർലമെൻറ് അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച കാര്യങ്ങളിൽ രാഷ്ട്രപതിയെ ഉപദേശിക്കുക, വോട്ടർ പട്ടിക തയ്യാറാക്കുക.തുടങ്ങിയവയും തിരഞ്ഞെടുപ്പ് കമ്മീഷൻടെ ചുമതലകളാണ്.
  • 1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
  • ന്യൂഡൽഹിയിലെ നിർവാചൻ സദനാണ് ആസ്ഥാനം.
  • ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ടു ഇലക്ഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്.
  • 6 വർഷം അല്ലെങ്കിൽ 65 വയസു വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി.
  • സുപ്രീം കോടതി ജഡ്ജിയുടേതിന് തുല്യമായ സ്ഥാനവും വേതനവുമാണ് തിരഞ്ഞെടുപ്പ്  കമ്മിഷന് ലഭിക്കുക. 
  • 1950 മുതൽ 1989 വരെ ഒരു ചീഫ് ഇലക്ഷൻ കമ്മീഷണർ മാത്രമാണ് ഇലക്ഷൻ ഇലക്ഷൻ കമ്മീഷനിൽ ഉണ്ടായിരുന്നത്. 
  • ആർ.വി.എസ്.പെരിശാസ്ത്രി ചീഫ് ഇലക്ഷൻ കമ്മീഷണറായിരിക്കെയാണ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചത്.
  • 1989 ഒക്ടോബർ 16-ന് എസ്.എസ്.ധനോവയും വി.എസ്.സീഗലുമാണ് ആദ്യ ഇലക്ഷൻ കമ്മീഷണർമാരായി ചുമതലയേറ്റത്.
  • സുകുമാർ സെൻ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഇലക്ഷൻ കമ്മീഷണർ.
  • സുശീൽ ചന്ദ്രയാണ് നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് ഇപ്പോൾ ഇലക്ഷൻ കമ്മീഷണർമാർ. 
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലെത്തിയ ഒരേയൊരു വനിത വി.എസ്.രമാദേവിയാണ്.
  • ഏറ്റവും കൂടുതൽ കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ പദവി  വഹിച്ച വ്യക്തി കെ.വി.കെ.സുന്ദരമാണ്.
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലെത്തിയ ആദ്യ മലയാളി ടി.എൻ.ശേഷനാണ്. മഗ്സസെ പുരസ്‌കാരം നേടിയ ആദ്യ ഇലക്ഷൻ കമ്മീഷണറാണ് ശേഷൻ.
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻടെ വോട്ടേഴ്‌സ് ഹെല്പ് ലൈൻ ടോൾഫ്രീ നമ്പർ 1950 ആണ്.
  • പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനായി ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 243 കെ,  243 ഇസഡ് എ എന്നിവ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത്. 
  • എം.എസ്.കെ.രാമസ്വാമിയാണ് കേരളത്തിന്ടെ ആദ്യ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാനാണ് നിലവിലെ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ.
  • ഗവർണറാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. 5 വർഷം അല്ലെങ്കിൽ 65 വയസ്സ് വരെയാണ് കാലാവധി.
പബ്ലിക് സർവീസ് കമ്മീഷൻ 
  • ഇന്ത്യൻ ഭരണഘടനയിലെ ഭാഗം 14 ൽ ആർട്ടിക്കിൾ 315 മുതൽ ആർട്ടിക്കിൾ 323 വരെയാണ് പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്നത്.
  • ഇന്ത്യൻ യൂണിയനൊരു പബ്ലിക് സർവീസ് കമ്മീഷനും ഓരോ സംസ്ഥാനങ്ങൾക്കുമൊരു പബ്ലിക് സർവീസ് കമ്മീഷനുകളും ഉണ്ടാകണമെന്ന് വ്യവസ്ഥ ചെയ്യുന്നത് ആർട്ടിക്കിൾ 315 ആണ്.
  • 'മെറിറ്റ് സംവിധാനത്തിന്ടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് യൂണിയൻ പബ്ലിക് സർവീസ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) ആണ്.
  • യൂണിയൻ പബ്ലിക് സർവീസ്  കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയും സംസ്ഥാന കമ്മീഷനെ നിയമിക്കുന്നത് ഗവർണറുമാണ്.
  • യൂണിയൻ പബ്ലിക് സർവീസ്  കമ്മീഷൻ അംഗങ്ങളുടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സാണ്. 6 വർഷം അഥവാ 62 വയസ്സാണ് സംസ്ഥാന കമ്മീഷൻ അംഗങ്ങളുടെ കാലാവധി. 
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾ രാഷ്ട്രപതിക്കും സംസ്ഥാന കമ്മീഷൻ അംഗങ്ങൾ സംസ്ഥാന ഗവർണർക്കുമാണ് രാജി സമർപ്പിക്കേണ്ടത്.
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻടെ ആദ്യ ചെയർമാൻ സർറോസ് ബാർക്കറാണ്.
  • എച്ച്.കെ.കൃപലാനിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ യു.പി.എസ്.സി. ചെയർമാൻ.
  • യു.പി.എസ്.സി. അധ്യക്ഷ പദവി വഹിച്ച ആദ്യ വനിത റോസ് മിലിയൻ ബാത്യുവാണ്‌.
  • പ്രദീപ് കുമാർ ജോഷിയാണ് ഇപ്പോഴത്തെ ചെയർമാൻ.
  • യു.പി.എസ്.സി. അംഗമായ ആദ്യ മലയാളി ഡോ.കെ.ജി.അടിയോടി ആണ്.
  • കേരള പബ്ലിക് സർവീസ് കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ വി.കെ.വേലായുധൻ ആയിരുന്നു.
  • കേരള പി.എസ്.സി.യുടെ ഇപ്പോഴത്തെ ചെയർമാൻ എം.കെ.സക്കീർ ആണ്.
  • ന്യൂഡൽഹിയിലെ ധോൽപൂർ ഹൗസ് ആണ് യു.പി.എസ്.സി.യുടെ ആസ്ഥാനം.
  • തിരുവനന്തപുരം പട്ടത്തെ തുളസി ഹിൽസിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻടെ ആസ്ഥാനം.
കേന്ദ്ര ധനകാര്യ കമ്മീഷൻ 
  • ഇന്ത്യൻ ഭരണഘടനയിലെ 280-ആം വകുപ്പിലാണ് ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ചു രാഷ്ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ധനകാര്യ കമ്മീഷനാണ്. 
  • ഓരോ 5 വർഷം കൂടുമ്പോഴും രാഷ്‌ട്രപതി പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കണം. ഒരു അധ്യക്ഷനും 4 അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷൻടെ ഘടന. 
  • കമ്മീഷൻ അംഗങ്ങളായി നിയമിക്കുന്നതിന് ആവശ്യമായ യോഗ്യതകളും അവരെ തിരഞ്ഞെടുക്കേണ്ട രീതിയും പാർലമെന്റിനു നിയമം വഴി നിശ്ചയിക്കണം. 
  • ഭരണ ഘടനയുടെ അനുച്ഛേദം 281 പ്രകാരം ധനകാര്യ കമ്മീഷൻടെ ശുപാർശകൾ അതിന്മേൽ കൈക്കൊണ്ട നടപടിയുടെ വിശദീകരണക്കുറിപ്പോടെ രാഷ്‌ട്രപതി പാർലമെന്റിനു (ഓരോ സഭയുടെയും) മുൻപാകെ വയ്പ്പിക്കണം.
  • 1951 ലാണ് ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്. കെ.സി.നിയോഗ് ആയിരുന്നു ആദ്യ ചെയർമാൻ.
  • ഇപ്പോഴത്തെ (15-ആം) ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ,കെ,സിങ്ങാണ്. 14-ആം ചെയർമാൻ ഡോ.വൈ.വി.റെഡ്ഢിയാണ്.
  • കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി വി.പി.മേനോനാണ്. ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറി ആയ ആദ്യ മലയാള പി.സി.മാത്യു ആണ്. 
അറ്റോർണി ജനറൽ 
  • ഇന്ത്യൻ ഭരണ ഘടനയുടെ അനുച്ഛേദം 76 ലാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • ഇന്ത്യയിലെ പ്രഥമ നിയമ ഓഫീസറാണ് അറ്റോർണി ജനറൽ. 
  • സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ യോഗ്യതയുള്ള  വ്യക്തിയെ അറ്റോർണി ജനറലായി രാഷ്ട്രപതിക്ക് നിയമിക്കാം.
  • നിയമപരമായ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരമുള്ള ഉദ്യോഗസ്ഥനാണ് അറ്റോർണി ജനറൽ. 
  • ഇന്ത്യയിലെ ഏത് കോടതിയിലും നേരിട്ട് ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന്‌ അധികാരമുണ്ട്.
  • പാർലമെന്റിലെ രാജ്യസഭയിലും ലോക്‌സഭയിലും പ്രസംഗിക്കാനുള്ള അധികാരവും അറ്റോർണി ജനറലിനുണ്ട്.
  • എം.സി.സെതൽവാദ് ആണ് ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ. 
  • മലയാളിയായ കെ.കെ.വേണുഗോപാലാണ് ഇപ്പോഴത്തെ അറ്റോർണി ജനറൽ.
  • ഇന്ത്യയിലെ രണ്ടാമത്തെ നിയമ ഓഫീസർ എന്നറിയപ്പെടുന്നത് സോളിസിറ്റർ ജനറലാണ്.
  • സി.കെ.ദഫ്‌താരി ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സോളിസിറ്റർ ജനറൽ. 
  • തുഷാർ മേത്തയാണ് നിലവിലെ സോളിസിറ്റർ ജനറൽ.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 
  • ഭരണഘടനയിലെ ഭാഗം അഞ്ചിൽ അനുച്ഛേദം 148 മുതൽ 151 വരെയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ  ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധന വിനിയോഗം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുക എന്നതാണ് സി .എ.ജി.യുടെ പ്രധാന ചുമതല.
  • 'പൊതു ഖജനാവിന്ടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആണ്.
  • സി.എ.ജി.യുടെ കർത്തവ്യങ്ങളെയും അധികാരങ്ങളെയും കുറിച്ച് ആർട്ടിക്കിൾ 149  ലും ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് ആർട്ടിക്കിൾ 151 ലുമാണ് പ്രതിപാദിക്കുന്നത്.
  • 6 വർഷം അല്ലെങ്കിൽ 65 വയസ്സ് ആണ് സി.എ.ജി.യുടെ കാലാവധി.
  • രാഷ്ട്രപതിയാണ് സി.എ.ജി.യെ നിയമിക്കുന്നത്, ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ വിധത്തിലും കാരണങ്ങളാലും മാത്രമേ സി.എ.ജി.യെ നീക്കം ചെയ്യാൻ സാധിക്കൂ.
  • സി.എ.ജി. പദവിയിൽ നിന്ന് വിരമിച്ച  ഒരാൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വീണ്ടുമൊരു ഉദ്യോഗത്തിൽ പ്രവേശിക്കാൻ അർഹത ഉണ്ടാകില്ല.
  • വി.നരഹാരി റാവുവാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ  ജനറൽ. ഗിരീഷ് ചന്ദ്ര മുർമു ആണ് നിലവിലെ സി.എ.ജി.
  • സി.എ.ജി. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാരുമായി  ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഗവർണർക്കുമാണ്.
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ 
  • 1993 ഓഗസ്റ്റ് 14 നാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്.
  • 2018 ലെ 102-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചത്. 
  • ഭരണഘടനയിലെ 338 ബി വകുപ്പാണ് പിന്നാക്ക വിഭാഗം കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • പിന്നാക്ക വിഭാഗ കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ ആർ.എൻ.പ്രസാദ് ആണ്.
  • ഭഗവാൻ ലാൽ സാഹ്നിയാണ് പിന്നാക്ക വിഭാഗ കമ്മീഷൻടെ ഇപ്പോഴത്തെ ചെയർമാൻ.
ദേശീയ പട്ടിക വിഭാഗ കമ്മീഷൻ 
  • 1990 ലെ 65-ആം ഭരണഘടന ഭേദഗതിയിലൂടെ 1992 മാർച്ച് 12 നാണ് ഇന്ത്യയിൽ ദേശീയായ പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ നിലവിൽ വന്നത്.
  • എസ്.എച്ച്.രാംധനാണ്  ദേശീയ പട്ടിക ജാതി -പട്ടിക വർഗ കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ.
  • 2003 ലെ 89-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംയുക്ത കമ്മീഷനെ വിഭജിക്കാൻ വ്യവസ്ഥ ചെയ്തത്. ഇതോടെയാണ് ദേശീയ പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക വർഗ കമ്മീഷനും നിലവിൽ വന്നത്. 
  • ഭരണഘടനയിലെ ആർട്ടിക്കിൾ 338 ദേശീയ പട്ടിക ജാതി കമ്മീഷനെ കുറിച്ചും ആർട്ടിക്കിൾ 338 എ ദേശീയ പട്ടിക വർഗ കമ്മീഷനെക്കുറിച്ചും പ്രതിപാദിക്കുന്നു. 
  • രണ്ട് കമ്മീഷനിലെയും അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. കമ്മീഷൻ അംഗങ്ങളുടെ കാലാവധി 3 വർഷമാണ്.
  • സൂരജ് ഭാൻ ആണ് ദേശീയ പട്ടികജാതി കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ കൺവർ സിംഗ് ടികാം.
  • വിജയ് സാംപ്ലയാണ് പട്ടികജാതി കമ്മീഷൻടെ ഇപ്പോഴത്തെ ചെയർമാൻ. പട്ടിക വർഗ കമ്മീഷൻടെ നിലവിലെ ചെയർമാൻ ഹർഷ് ചൗഹാൻ ആണ്.

No comments:

Post a Comment

Phone Book Application Phone Book Application Name: Phone Number: Add Contact ...